എസ്.വൈ.എസ്.കുടുംബ സന്ദർശന പരിപാടി നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

എസ്.വൈ.എസ്.കുടുംബ സന്ദർശന പരിപാടി നടത്തി


ഇരിക്കൂർ: അണുകുടുംബത്തിലൂടെ കുടുംബ ബന്ധങ്ങളും, സാമൂഹ്യ ബാധ്യതകളും അറ്റ് പോകുന്ന ഈ കാലത്ത് കുടുംബ ബന്ധം ചേർക്കുന്നതിൻ്റെ പ്രാധാന്യം വിളംബരം ചെയ്ത് എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ കമ്മിറ്റി കുടുംബ ദിനത്തിൽ കുടുംബ സന്ദർശന സംഗമം നടത്തി.ഇരിക്കൂർ സിദ്ധീഖ് നഗറിലെ മുതിർന്ന വ്യക്തി എം.കുട്ടിഹസ്സൻ ഹാജിയെ സന്ദർശിച്ച് പ്രാർത്ഥന നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.സംഗമത്തിൽ കെ.വി.ബഷീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദൽമശ്ഹൂർ ആറ്റക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു.എം.കുട്ടിഹസ്സൻ ഹാജിക്ക് പാരിതോഷികമായുള്ള ഖുർആൻ കെ.കെ.അബ്ദുല്ല ഹാജി ബ്ലാത്തൂര് നൽകി. സി.എച്ച് മുസ്തഫ അമാനി കുടുംബ സന്ദേശം നൽകി.അബ്ദുസ്സലാം ഇരിക്കൂർ, കെ.മൻസൂർ മാസ്റ്റർ, എം.പി.ജലീൽ, എൻ.പി.എ റമുള്ളാൻ, സി.പി.നൗഷാദ്, കെ.കെ.മുഹമ്മദ് മൗലവി, ആദം നിസാമി, ജംഷാദ് മണ്ണൂര് പ്രസംഗിച്ചു.

കുടുംബ ദിനത്തിൻ്റെ ഭാഗമായി എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ കമ്മിറ്റി എം.കുട്ടിഹസ്സൻ ഹാജിയെ സന്ദർശിച്ചുള്ള പാരിതോഷികം വിശുദ്ധ ഖുർആൻ കെ.കെ.അബ്ദുല്ല ഹാജി ബ്ലാത്തൂര് നൽകുന്നു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog