അതിവേഗ കൊവിഡ് വ്യാപനം; നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ എട്ടുമുതല്‍ പുനഃരാരംഭിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

അതിവേഗ കൊവിഡ് വ്യാപനം; നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ എട്ടുമുതല്‍ പുനഃരാരംഭിക്കും 

അതിവേഗം വ്യാപിക്കുന്ന ജനിതക മാറ്റം വന്ന കൊവിഡ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനഃരാരംഭിക്കും. ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യുകെ വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്.

ജനുവരി എട്ടോടെ യുകെയിലേക്കുള്ളതും തിരിച്ചുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് അറിയിച്ചത്. ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വീസുണ്ടാകുകയെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog