കളക്ടറേറ്റ് നവീകരണത്തിന്2.31 കോടിയുടെ പദ്ധതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നവീകരിക്കാൻ ഉദ്ദേശിക്കുന്ന കളക്ടറേറ്റിലെ ഓഡിറ്റോറിയം
കണ്ണൂർ: കളക്ടറേറ്റ് നവീകരണത്തിന് പൊതുമരാമത്ത് കെട്ടിടവിഭാഗം 2.3134 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ഇതിൽ മേൽക്കൂരയിലെ ഓട് മാറ്റി ഷീറ്റിടാനുള്ള 5416000 രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ഇനി സാങ്കേതികാനുമതി വേണം. ശേഷിക്കുന്ന 1.778 കോടിയുടെ പദ്ധതി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.


നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഇവ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് ഇവ നന്നാക്കുന്നത്. രണ്ട്‌ നിലയുള്ള കളക്ടേറ്റിന്റെ മുകളിലത്തെ നിലയുടെ വരാന്തയുടെ മേൽഭാഗം കോൺക്രീറ്റാണ്.

മുറികളുടെ മേൽഭാഗമാണ് ഓടുമാറ്റി ഷീറ്റിടുന്നത്. പലയിടത്തും ചോർച്ചയുള്ളതിനാൽ മഴക്കാലത്തിനുമുമ്പ് ഇത് പൂർത്തിയാക്കേണ്ടതുമുണ്ട്.

1.778 കോടി രൂപയിൽ 54 ലക്ഷം രൂപ മുകളിലത്തെ നിലയിലെ മുറികളുടെ നവീകരണത്തിനാണ്. കളക്ടറുടെ ചേംബറിലും ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലും എം.സെക്‌ഷനിലും അറ്റകുറ്റപ്പണികൾ വരുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha