സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 11 January 2021

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയുമായി. ഇതോടെ രണ്ടുദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 1280 രൂപയാണ്.

ആഗോള വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,836.30 ഡോളര്‍ നിലവാരത്തിലാണ്. വെള്ളിയാഴ്ചയിലെ വിലയില്‍നിന്ന് 3.4ശതമാനമാണ് ഇടിവുണ്ടായത്.കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 48,760 രൂപയിലെത്തി. രണ്ടുദിവസംകൊണ്ടുണ്ടായ ഇടിവ് 2,350 രൂപ.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog