വിവാഹത്തിനിടയിലും ജീവകാരുണ്യ പ്രവർത്തനവുമായി മുസദ്ദിഖ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 22 January 2021

വിവാഹത്തിനിടയിലും ജീവകാരുണ്യ പ്രവർത്തനവുമായി മുസദ്ദിഖ്


മട്ടന്നൂർ : രോഗിയെ ആസ്പത്രിയിലെത്തിക്കാനായി വിവാഹ വേഷത്തിൽ ഓടിയെത്തിയ ആംബുലൻസ് ഡ്രൈവർ താരമായി. കൊതേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ വളന്റിയറും ആംബുലൻസ് ഡ്രൈവറുമായ മുസദ്ദിഖാണ് വിവാഹച്ചടങ്ങിനിടയിലും രോഗിയെ ആസ്പത്രിയിലെത്തിക്കാൻ ഓടിയെത്തിയത്.
വിവാഹദിവസം ആറളത്തുള്ള വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് കൊതേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് മറ്റൊരു ആംബുലൻസ് ഡ്രൈവറെ കണ്ടെത്തിക്കൊള്ളാമെന്ന് ഇവർ പറഞ്ഞെങ്കിലും മുസദ്ദിഖും സുഹൃത്തുക്കളും കൊതേരിയിലേക്ക് മടങ്ങിയെത്തി. തുടർന്ന് വിവാഹ വേഷത്തിൽ തന്നെ ആംബുലൻസ് ഓടിച്ച് വൃദ്ധരായ രോഗികളെ എളയാവൂർ സി.എച്ച്.സെന്ററിലെത്തിച്ചു.
ഒറ്റപ്പെട്ട് കഴിയുന്ന കുടുംബത്തെ എളയാവൂർ സി.എച്ച്.സെന്റർ ഏറ്റെടുത്തിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തകർക്ക് മാതൃക കാണിച്ച മുജു എന്ന മുസദ്ദിഖിന് സി.എച്ച്.സെന്റർ പ്രതിനിധികളും ഡോക്ടർമാരും ജീവനക്കാരും ആശംസകൾ നേർന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog