പതിവ് തെറ്റിക്കാതെ കുടകിൽ നിന്നും കാളകൾ എത്തി ഇനി ഊട്ടുഉത്സവം ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തില്‍ കേരളീയരും കുടകരും ചേര്‍ന്ന് നടത്തിവരാറുള്ള ഊട്ട് ഉത്സവത്തിന് അരിയുമായി കാളകളെത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 22 January 2021

പതിവ് തെറ്റിക്കാതെ കുടകിൽ നിന്നും കാളകൾ എത്തി ഇനി ഊട്ടുഉത്സവം ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തില്‍ കേരളീയരും കുടകരും ചേര്‍ന്ന് നടത്തിവരാറുള്ള ഊട്ട് ഉത്സവത്തിന് അരിയുമായി കാളകളെത്തി

ഇരിട്ടി: ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തില്‍ കേരളീയരും കുടകരും ചേര്‍ന്ന് നടത്തിവരാറുള്ള ഊട്ട് ഉത്സവത്തിന് അരിയുമായി കാളകളെത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ ഊട്ട് മഹോത്സവം നടത്തുന്നത്. എന്നാല്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും മകരം 8 ന് നടക്കുന്ന വലിയ തിരുവത്താഴം അരിയളവിനുള്ള അരി കുടകില്‍ നിന്നും കാളപ്പുറത്ത് എഴുന്നളളിച്ച്‌ ക്ഷേത്രത്തില്‍ എത്തിച്ചേരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അരി യുമായി എത്തിയ കാളകളെ കല്യാട് താഴത്ത് വീട് പ്രതിനിധി കെ.ടി. ദേവദാസന്‍ നമ്ബ്യാര്‍, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ സ്വീകരിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog