വീടുകളുടെ മതിലുകൾ തകർത്തു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

വീടുകളുടെ മതിലുകൾ തകർത്തു.

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെകിടഞ്ഞിയിൽ രണ്ട് വീടുകളുടെ മതിലുകൾ തകർത്തു.കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം. കിടഞ്ഞിയിലെ മണക്കാട്ട് അഷറഫ്, തുച്ചത്ത് മഹറൂഫ് എന്നിവരുടെ വീട്ടു മതിലുകളാണ്  തകർത്തത്.അഷറഫിൻ്റെ  നിർമാണത്തിലിരിക്കുന്ന മതിലാണ് തകർന്നത്. വീട്ടിൻ്റെ പോർച്ചിലുണ്ടായിരുന്ന സൈക്കിൾ പുറത്തേക്ക് വലിച്ചെറിഞ്ഞതായി കാണപ്പെട്ടു.
തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം ഇവിടെ സംഘർഷം നടന്നിരുന്നു. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ബഷീർ ആവോലത്തിൻ്റെ വിജയാഹ്ളാദ പ്രകടനത്തിനു നേരെ അക്രമം നടന്നിരുന്നു. പിന്നീട് സി പി എം കേന്ദ്രത്തിൽ നിന്നും സ്റ്റീൽ ബോമ്പ് കണ്ടെത്തിയിരുന്നു. പോലീസധികൃതരുടെ ഭാഗത്ത് നിന്നുള്ള നിസ്സംഗതയാണ് അക്രമസംഭവങ്ങൾ തുടരുന്നതെന്ന് കരിയാട് മേഖല യു ഡി എഫ് ആരോപിച്ചു.
പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ,മുസ്ലിം ലീഗ് കൂത്തുപറമ്പ്  പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, മുനിസിപ്പൽ  ലീഗ് പ്രസിഡന്റ് ഡോ:എൻ എ മുഹമ്മദ് റഫീഖ്,  കൗൺസിലർമാരായ ബഷീർ ആവോലം എൻ എ കരീം, അൻവർ കക്കാട്ട്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടരി ടി മഹറൂഫ്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടരി ടി കെ ഹാരിസ്, മേഖല കൺവീനർ പൊറ്റേരി കുഞ്ഞമ്മദ് ഹാജി, മസ്ക്കത്ത് കെ എം സി സി നേതാവ് സി.കെ. ബഷീർ, എം.സി. അൻവർ   സ്ഥലം സന്ദർശിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ചു കിടഞ്ഞിയിൽ പ്രകടനം നടന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog