പാലത്തായി പീഡനക്കേസ് ; പെൺകുട്ടിയുടെ മൊഴിയെടുക്കാൻ തയ്യാറെടുത്ത് പുതിയ അന്വേഷണ സംഘം. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

പാലത്തായി പീഡനക്കേസ് ; പെൺകുട്ടിയുടെ മൊഴിയെടുക്കാൻ തയ്യാറെടുത്ത് പുതിയ അന്വേഷണ സംഘം.


 

പാലത്തായി പീഡന കേസ് അന്വേഷിക്കുന്ന പുതിയ സംഘം അടുത്തദിവസം പെൺകുട്ടിയുടെ മൊഴി എടുക്കും. ഇതിനുമുന്നോടിയായി അന്വേഷണസംഘത്തിലെ തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാർ കഴിഞ്ഞദിവസം പെൺകുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചു. കഴിഞ്ഞ മാർച്ച് മുതലുള്ള പത്തു മാസക്കാലം വിവിധ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും, നിരവധിപേർ കൗൺസിലിംഗ് നടത്തുകയും ചെയ്ത സാഹചര്യത്തിൽ പെൺകുട്ടി ഭയപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ പെൺകുട്ടിയുമായി നല്ല ബന്ധം സൃഷ്ടിച്ച് മൊഴിയെടുക്കാൻ ആണ് പോലീസിൻറെ നീക്കം. നേരത്തെ 2 മദ്രസ അധ്യാപകരുടെ മൊഴിയെടുത്തിരുന്നു. കോവിഡിനെ തുടർന്ന് മദ്രസ അടച്ചതിനാൽ 2 മദ്രസാ അധ്യാപകർ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇതുവരെയുള്ള അന്വേഷണത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് സംതൃപ്തിയാണ് ഉള്ളത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog