കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഒഴിവുകാലം ചെലവഴിക്കുന്നവരെ വിമർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




വത്തിക്കാന്‍: കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ച് ഒഴിവുകാലം ചെലവഴിക്കുന്നവരെ വിമർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ രംഗത്ത് എത്തിയിരിക്കുന്നു. ലോക്ക്ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അവരെ ഒന്ന് പരിഗണിക്കുക പോലും ചെയ്യാതെ അവധിക്കാലം ആഘോഷമാക്കുന്നത് ശരിയല്ലെന്നും ഫ്രാൻസിസ് മാർപ്പാപ്പ പ്രസംഗത്തിൽ പറയുകയുണ്ടായി.

2021 കാത്തുവച്ചിരിക്കുന്നത് എന്താണെന്നറിയില്ല. പക്ഷേ ഒന്നിച്ചുനിന്നാൽ മാത്രമേ എന്തിനേയും നേരിടാനുള്ള ശക്തി ഉണ്ടാവൂ എന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരുടെ വേദനകള്‍ കാണാതെ ആഘോഷങ്ങള്‍ക്കാണ് ചിലര്‍ പ്രാധാന്യം കൊടുക്കുന്നത്. മഹാമാരിയുടെ കാലത്ത് ആളുകള്‍ അവധിക്കാലം ആഘോഷിക്കാനായി വിമാനയാത്രകള്‍ നടത്തുന്ന റിപ്പോര്‍ട്ടുകള്‍ വായിച്ചു. ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടിലായി സാമ്പത്തിക പ്രതിസന്ധികളില്‍ തകര്‍ന്ന് വീട്ടില്‍ കഴിയുന്നവരെ കുറിച്ച് അവര്‍ ചിന്തിക്കുന്നേയില്ല. അവധിക്കാലം ആഘോഷിക്കുന്നതിനെ കുറിച്ച് മാത്രമാണ് അവരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha