കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണ: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




മാനന്തവാടി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) മാനന്തവാടി ഉപജില്ലാസമ്മേളനം ആവശ്യപ്പെട്ടു.ആറാട്ടുത്തറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാപ്രസിഡന്റ് വി.എൻ. സാംബവൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എൻ.ജെ. ജോൺ അധ്യക്ഷത വഹിച്ചു.

ഗുരു കാരുണ്യ എൻഡോവ്മെൻറ്‌ ഒ.ആർ. കേളു എം.എൽ.എ. വിതരണം ചെയ്തു. പൊതുസമ്മേളനം ബാലസംഘം ജില്ലാ രക്ഷാധികാരി സമിതി അംഗം വി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി. ശ്രീജിത്ത്, കെ. അനൂപ് കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ എൻ.എ. വിജയകുമാർ, വി.എ. ദേവകി, ജില്ലാ സെക്രട്ടറി പി.ജെ. ബിനേഷ് തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha