ജി വി എച്ച് എച്ച് എസിൽ എടയന്നൂരിൽ വിജയോത്സവം നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 20 January 2021

ജി വി എച്ച് എച്ച് എസിൽ എടയന്നൂരിൽ വിജയോത്സവം നടത്തി


2020 മാർച്ചിൽ നടത്തിയ SSLC, USS, LSS , NMSS, എന്നീ പരീക്ഷകളിൽ ഉന്നതവിജയം മെറിറ്റ് സ്ക്കോളർഷിപ്പുകൾ എന്നിവ നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ അനുമോദിച്ചു.

വിജയികൾക്ക് ക്യാഷ് പ്രൈസ്, എൻഡ്രോൾമെന്റ്, ഉപഹാരങ്ങൾ എന്നിവ നൽകി ആദരിച്ചു. 

ചടങ്ങുകൾക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് റിയാസ് എടയന്നൂർ ആദ്യക്ഷത വഹിച്ചു,  

കീഴല്ലൂർ ഗ്രാമപഞ്ചായത്ത്‌ കൗൺസിലർ, ഷബീർ എടയന്നൂർ ചടങ്ങ് ഉൽഘാടനം ചെയ്തു 

 സ്കൂൾ പ്രിൻസിപ്പാൽ ഷാജിറാം പി വി അനുമോദന പ്രഭാഷണം നടത്തി . 

ഹാഷിം പി പി, നിഷീദ് ടി, ഹരീന്ദ്രൻ കെ പി , എ സി നാരായണൻ മാസ്റ്റർ, സതീശൻ പി സി , അജിത കെ പി, സന്തോഷ്‌ എം  സുനിഷ എം എന്നിവർ സംസാരിച്ചു. 

സ്കൂൾ ഹെഡ്മാസ്റ്റർ. ജി ശ്രീകുമാർ, സ്വാഗതവും,  പ്രേമരാജൻ പി കെ (സ്റ്റാഫ് സെക്രട്ടറി ) നന്ദിയും പറഞ്ഞു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog