തലശേരിയിൽ ബസ്സിടിച്ച് നിയന്ത്രണം വിട്ട ലോറി വീട്ടുമതിലിലിടിച്ചു ; 3 പേർക്ക് പരിക്ക്. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 20 January 2021

തലശേരിയിൽ ബസ്സിടിച്ച് നിയന്ത്രണം വിട്ട ലോറി വീട്ടുമതിലിലിടിച്ചു ; 3 പേർക്ക് പരിക്ക്. 
തലശേരി എരഞ്ഞോളി പാലത്തിൽ ബസ്സിടിച്ച് നിയന്ത്രണം തെറ്റിയ ലോറി റോഡരികിലെ വീട്ടുമതിലിലിടിച്ചു. അപകടത്തിൽ ബസ്സ് യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. ലോറി ഇടിച്ച് വീട്ടു മതിൽ ഭാഗികമായി തകർന്ന നിലയിലാണ്. തലശ്ശേരി – വളവു പാറ റോഡിൽ ചിറക്കര കെ ടി.പി.മുക്കിനും എരഞ്ഞോളി പാലത്തിനും ഇടയിൽ ബുധനാഴ്ച ഉച്ചക്കാണ് വാഹന അപകടമുണ്ടായത്. തലശ്ശേരി ഇരിട്ടി റൂട്ടിലോടുന്ന കെ.എൽ 13-Z 1467 സിറ്റി ബോയ് ബസ്സാണ് മുന്നിലോടിയ കർണാടക രജിസ്ട്രേഷൻ ലോറിയുടെ പിന്നിലിടിച്ചത്. പരിക്കേറ്റവർക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. എരഞ്ഞോളി പാലം റോഡിലെ രാജീവൻ്റെ ഐശ്വര്യ വീട്ടു മതിലാണ് ലോറി ഇടിച്ച് തകർന്നത്. കെ.എസ്.ടി.പി റോഡുപണിയെ തുടർന്ന് എരഞ്ഞോളി പാലം വരെ മെക്കാഡം ടാറിംഗ് പൂർത്തിയായിട്ടുണ്ട്. ഇതിനാൽ വാഹനങ്ങളുടെ അമിതവേഗവും വർധിച്ചിട്ടുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog