പട്ടികജാതി ഉദ്യോഗസ്ഥർക്ക് വാഹന വായ്പ: അപേക്ഷ ക്ഷണിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 22 January 2021

പട്ടികജാതി ഉദ്യോഗസ്ഥർക്ക് വാഹന വായ്പ: അപേക്ഷ ക്ഷണിച്ചു


സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് വാഹന വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരായിരിക്കണം.  പരമാവധി വായപ തുക ഏഴ് ലക്ഷം രൂപ.  മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഇതേ ആവശ്യത്തിന് മുമ്പ് വായ്പ ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.  കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ചുള്ള ഉദേ്യാഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്.  ഒമ്പത് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 60 മാസ തവണകളായി അഞ്ച് വര്‍ഷം കെണ്ട്  തുക തിരിച്ചടക്കേണ്ടതാണ്.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2705036.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog