കളഞ്ഞ് കിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥക്ക് തിരികെ നൽകിയ ഡ്രൈവർമാരെ ആദരിച്ച് പരിയാരം പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കണ്ണൂർ: സത്യസന്ധരായ ഡ്രൈവർമാരെ ആദരിച്ച് പരിയാരം പോലീസ്. കളഞ്ഞ് കിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥക്ക് തിരികെ നൽകിയ ഡ്രൈവർമാരായ സുരേഷ് ബാബുവും, സത്യൻ പാച്ചേനിയുമാണ് ആദരം ഏറ്റു വാങ്ങിയത്.

ഇന്നലെയാണ് പാണപ്പുഴ കച്ചേരിക്കടവ് സ്വദേശിനി അനിതയുടെ പേഴ്സുകൾ നഷ്ടമായത്. കുറുമാത്തൂരിലെ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് സ്കൂട്ടിയിൽ വരുമ്പോഴാണ് വീട്ടമ്മയുടെ ബാഗിൽ നിന്ന് പേഴ്സുകൾ വീണത്. സ്വർണ്ണമടങ്ങിയ പേഴ്സ് പൊന്നമ്പാറയിലെ സുരേഷ് ബാബുവിനും പത്തായിരം രൂപയടങ്ങിയ പേഴ്സ് പച്ചേനിയിലെ പിക്കപ്പ് ഡ്രൈവർ സത്യനുമാണ് കിട്ടിയത്.

സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പേഴ്സുകൾ കിട്ടിയ ഡ്രൈവർമാർ ഉടൻ തന്നെ അത് പരിയാരം പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.

പരിയാരം സ്റ്റേഷൻ സി.ഐ. കെ.വി. ബാബു ഡ്രൈവർമാരെ പൊന്നാട അണിയിച്ച് അനുമോദിച്ചു. ചടങ്ങിൽ പരിയാരം എസ്.ഐ. വിജേഷ്, എസ്.ഐ. തമ്പാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. മനോജ് എന്നിവർ പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha