പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്ത്രീക്കെതിരെ വധഭീഷണി: നടപടി വേണമെന്ന് ആദിവാസി ഫോറം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 12 January 2021

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്ത്രീക്കെതിരെ വധഭീഷണി: നടപടി വേണമെന്ന് ആദിവാസി ഫോറംപട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്ത്രീക്കെതിരെ വധഭീഷണി: നടപടി വേണമെന്ന് ആദിവാസി ഫോറം

കല്‍പ്പറ്റ: എസ് ടി വിഭാഗത്തില്‍പെട്ട സ്ത്രീയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ആദിവാസി ഫോറം ജില്ലാ കമ്മിറ്റി. അമ്പലവയല്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡ് തോമാട്ടുചാല്‍ വില്ലേജ് മുള്ളൂര്‍ക്കൊല്ലി വീട്ടില്‍ ശോഭയെയാണ് അയല്‍വാസി ജാതി പേര് വിളിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. വീട്ടിലേക്ക് മൂന്ന് അടി മാത്രമുള്ള വഴി വെട്ടി വൃത്തിയാക്കുമ്പോള്‍ തന്നെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ വഴിയിലൂടെ നടന്നാലോ അതിരില്‍ തൊട്ടാലോ കൊല്ലുമെന്ന് പറഞ്ഞതായും ശോഭ വ്യക്തമാക്കി. വിഷയത്തില്‍ അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും അനുകൂലമായി യാതൊരു നടപടിയും സ്വീകരിച്ചില്ല. 2009ല്‍ വീട് പണിക്കായി വഴിയില്‍ ഇറക്കിയ സാധനങ്ങള്‍ അയല്‍വാസികള്‍ നശിപ്പിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ആദിവാസി ഫോറം ജില്ലാ പ്രസിഡന്റ് എം കെ രഘു, സെക്രട്ടറി ബബിത രാജീവ്, എസ് രഞ്ജിത്ത്, എം പി മുത്തു, എന്‍ ഡി വിനയന്‍ എന്നിവര്‍ പങ്കെടുത്തു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog