കണ്ണൂർ വിമാനത്താവള ടാക്സി സർവീസിനെ ചൊല്ലി തർക്കം : കരാർ കമ്പിനിക്കെതിരെ സി.ഐ.ടി.യു സമരത്തിലേക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 16 January 2021

കണ്ണൂർ വിമാനത്താവള ടാക്സി സർവീസിനെ ചൊല്ലി തർക്കം : കരാർ കമ്പിനിക്കെതിരെ സി.ഐ.ടി.യു സമരത്തിലേക്ക്കണ്ണൂർ : കണ്ണൂർ വിമാനത്താവള ടാക്സി സർവീസിനെ ചൊല്ലി സി.ഐ.ടി.യുവും കരാർ കമ്പിനിയും തമ്മിലുള്ള പോര് മുറുകുന്നു. കേരളത്തിലെയും മറ്റ് സമീപ സംസ്ഥാനങ്ങളിലെയും വിമാനതാവളങ്ങളിലും പ്രവേശന ഫീസ് പിരിക്കുന്നില്ലെന്ന് മോട്ടോർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

കണ്ണൂർ മാതൃകയിലുള്ള കൊച്ചിയിലും പ്രവേശന ഫീസ് പിരിക്കുന്നില്ല.കൊവിഡ് കാലത്ത് പൊതുജനങ്ങൾക്കും പൊതു വാഹനങ്ങൾക്കും ഇത് വളരെയധികം സാമ്പത്തിക ബാധ്യതയായതിനാൽ കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂനിയൻ ( സി.ഐ.ടി.യു) ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിയാൽ എം.ഡിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ, വ്യവസായ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.


ഇതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബർ യൂനിയൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾ എയർപോർട്ടിലേക്ക് പ്രതിഷേധ മാർച്ചു നടത്തിയിരുന്നു.തുടർപ്രവർത്തനം എന്ന രീതിയിൽ പ്രവേശന ഫീസ്’ സ്റ്റേ ചെയ്ത് കിട്ടുന്നതിന് വേണ്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തുവെങ്കിലും കേസ് തുടർച്ചയായി മാറ്റി വയ്ക്കുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. കണ്ണൂർ എയർപോർട്ട് വന്നതുമുതൽ പ്രവേശന ഫീസ് ഈടാക്കുന്നത് യാത്രക്കാർ മറ്റു’ ടാക്സികൾ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുന്ന രീതിയാണുള്ളത്. ഇതു അനധികൃത ടാക്സികൾ വർധിക്കുന്നതിനും ഇടവരുത്തുന്നുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog