എക്സൈസ് റെയിഡ്‌ ശക്തമാക്കി. ബൈക്കിൽ കടത്തുകയായിരുന്ന11 കുപ്പി മദ്യവുമായി കല്യാട് തിരൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ: എക്സൈസ് ഇൻസ്‌പെക്ടർ വിജേഷ് എ കെ യുടെ  യുടെ നേതൃത്വത്തിൽ തിരൂരി ൽ വെച്ച് വാഹന പരിശോധന നടത്തവെ കല്യാട് അംശം തിരൂർ ദേശത് കൊശവൻ വയൽ പുത്തൻ പുരക്കൽ കേശവൻ മകൻ ഗോപി എന്നയാളെ 11 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു. ഗോപിയുടെ KL 59 A 5449 ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും കസ്റ്റഡിയിലെടുത്തു.
ടിയാൻ മുൻ കേസുകളിലും പ്രതിയാണ്.

മട്ടന്നൂർ എക്‌സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ റെയ്ഡിൽ പുതുവര്ഷാരംഭം മുതൽ നാല്‌ വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്.

പ്രിവന്റീവ് ഓഫീസർ സുലൈമാൻ പി വി,
പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷാജി.കെ.കെ,  സിവിൽ എക്സൈസ് ഓഫീസർമാരായ ഹാരിസ് എം.പി, സതീഷൻ വി.എൻ, വിനോദ് ടി.ഒ, സുഹൈൽ പി പി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha