സാമൂഹ്യ സേവന രംഗത്ത് പുത്തൻ മാതൃകയായി ഗാന്ധി സ്മൃതി കുവൈറ്റ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

സാമൂഹ്യ സേവന രംഗത്ത് പുത്തൻ മാതൃകയായി ഗാന്ധി സ്മൃതി കുവൈറ്റ്

സാമൂഹ്യ സേവന രംഗത്ത് പുത്തൻ മാതൃകയായി കുവൈറ്റിലെ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ഗാന്ധി സ്മൃതി കുവൈറ്റ് വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്. കോവിഡ് കാലത്ത്  തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്നും തുടർന്നു കൊണ്ട് താങ്ങായി സാന്തനമായി മാറുന്നു. തണുത്ത് ഉറഞ്ഞ മരുഭൂമിയിലെ സുഹാദരന്മാർക്ക് ബ്ലാങ്കറ്റും ഭക്ഷണങ്ങളും എത്തിച്ചും കേരളത്തിലെ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ എത്തിച്ചും മതൃകാപരമായ പ്രവർത്തനങ്ങൾ അണ് ചെയ്യുന്നത്.
 ഗാന്ധിസ്മൃതി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്ന് പദ്ധതിക്ക് കണ്ണൂർ  ജില്ലയിലെ പേരട്ടയിലുള്ള സ്നേഹഭവനിൽവെച്ചു തുടക്കം കുറിച്ചു. പായം പഞ്ചായത്ത് കുന്നോത്ത് വാർഡ് പ്രതിനിധി ഷൈജൻ ജേക്കബ്, ഉളിക്കൽ പഞ്ചായത്ത് പേരട്ട വാർഡ് പ്രതിനിധി ബിജു വെങ്ങലപ്പള്ളി, തൊട്ടിപ്പാലം വാർഡ് പ്രതിനിധി അഷ്‌റഫ് പാലിശ്ശേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അർപ്പിക്കുകയും ഗാന്ധിസ്മൃതി കുവൈറ്റിനുവേണ്ടി ഭക്ഷണസാമഗ്രികൾ കൈമാറുകയും ചെയ്തു. ചടങ്ങിൽ ഗാന്ധിസ്മൃതി കുവൈറ്റിനെ പ്രതിനിധീകരിച്ച് റെജി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും ജിനേഷ് സെബാസ്റ്റ്യൻ നന്ദി അർപ്പിക്കുകയും ചെയ്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog