ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌​ യു.എസ്​ കോണ്‍ഗ്രസ്​.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വാഷിങ്​ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്‍റ്​​ സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌​ യു.എസ്​ കോണ്‍ഗ്രസ്​. ജനുവരി 20ന്​ യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കും. വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സാണ്​ നിര്‍ണായക പ്രഖ്യാപനം നടത്തിയത്​.

306 ഇലക്​ട്രറല്‍ വോട്ടുകളാണ്​ ജോ ബൈഡന്‍ നേടിയത്​. പ്രസിഡന്‍റായി തെരഞ്ഞെടുക്കാന്‍ 270 അംഗങ്ങളുടെ പിന്തുണയാണ്​ വേണ്ടത്​. ജോര്‍ജിയ, പെന്‍സില്‍വാനിയ, അരിസോണ, നേവാഡ, മിഷിഗണ്‍ എന്നിവിടങ്ങ​ളിലെ ഇലക്​ടറല്‍ വോട്ടുകളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അവകാശവാദമുന്നയിച്ചുവെങ്കിലും യു.എസ്​ കോണ്‍ഗ്രസ്​ അതെല്ലാം തള്ളികളഞ്ഞു.

കഴിഞ്ഞ ദിവസം യു.എസ്​ കോണ്‍ഗ്രസ്​ സമ്മേളനത്തിനിടെ വലിയ പ്രതിഷേധവുമായി ട്രംപ്​ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha