തമിഴ്‌നാട്ടിലെ വിവാദ വിനോദം ജല്ലിക്കട്ട് കാണാൻ രാഹുൽ ഗാന്ധി; കർഷകർക്ക് പിന്തുണ അറിയിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




തമിഴ്നാട്ടിലെ വിവാദ വിനോദമായ ജല്ലിക്കട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ തമിഴ്നാട്ടിലെത്തും. പൊങ്കൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധി തമിഴ്നാട് സന്ദർശിക്കുക. പരിപാടിയിൽ കർഷകർക്ക് പിന്തുണ അറിയിക്കും.

കർഷകർക്ക് പിന്തുണ അറിയിക്കുന്നതിനായാണ് മധുരയിൽ സംഘടിപ്പിക്കുന്ന പരിപാടി കോൺഗ്രസ് നേതാവ് കാണുന്നതെന്ന് പാർട്ടിയുടെ തമിഴ്‌നാട് മേധാവി കെ.എസ്. അളഗിരി പറഞ്ഞു. “കാള കർഷകരുടെ പ്രതീകവും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്,” അളഗിരി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനം വിളവെടുപ്പ് ദിനത്തിൽ കർഷകരെയും അവരുടെ ധീരമായ തമിഴ് സംസ്കാരത്തെയും ആദരിക്കുന്നതിനാണെന്നും അളഗിരി കൂട്ടിച്ചേർത്തു

ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധി മധുരയിൽ നാല് മണിക്കൂറാണ് ചെലവഴിക്കും. കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് സർക്കാർ ഈ വർഷം ജല്ലിക്കട്ട് അനുവദിച്ചിരിക്കുന്നത്. ഒരു മത്സരത്തിലെയും കളിക്കാരുടെ എണ്ണം 150 ൽ കൂടുതലാകരുതെന്ന നിർദേശവുമുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha