മദ്രസകൾ തുറക്കുന്നു; ശുചീകരണ ജോലി ഏറ്റെടുത്ത് എസ്.കെ.എസ്.എസ്.എഫ് മാതൃകയായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 

കേളകം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള മദ്രസകളിൽ വീണ്ടും ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി അടക്കാത്തോട് നൂറുൽ ഹുദാ മദ്രസയും പരിസരവും ശുചീകരിച്ചു. മാസങ്ങളായി പൂട്ടിക്കിടന്ന മദ്രസയുടെ ഉൾഭാഗം മുഴുവൻ കഴുകി വൃത്തിയാക്കുകയും കാടുപിടിച്ച് കിടന്ന പരിസരം മുഴുവൻ വൃത്തിയാക്കി ശുചീകരിക്കുകയും ചെയ്തു. എസ്.കെ.എസ് എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയാണ് ശുചീകരണ ജോലികൾക്ക് നേതൃത്വം നൽകിയത്.കെ.എ മജീദ്,
പി.കെ ആഷിഫ്, വി.കെ മുഹമ്മദ് അനീസ് , മുഹമ്മദ് ഇർഫാൻ, കെ.യു അഫ്‌സൽ, പി.സ് സമദ്
എൻ.എം മൻസൂർ, എൻ.എൽ അനീസ്, പി.യു അജിനാസ്, സി.എസ് ശുഹൈബ്, കെ.എൽ മുഹ്‌സിൻ,എൻ.ടി അഫ്‌നാസ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha