വ്യായാമത്തിനായി കൃഷി തുടങ്ങി ; പന്ന്യന്നൂരുകാരനായ ഷിജിത്തിനിപ്പോൾ മാസവരുമാനം 20,000 രൂപ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വ്യായാമത്തിനായി തുടങ്ങിയ കാർഷികവൃത്തിയിലൂടെ ജൈവിക നഴ്സറിയുടെ ഉടമയായി മാറിയിരിക്കുകയാണ് പന്ന്യന്നൂരിലെ ഷിജിത്ത്. 2015 ൽ നേരമ്പോക്കിനായാണ് 2000 സ്ക്വയർ ഫീറ്റുള്ള ടെറസിനു മുകളിൽ പച്ചക്കറികൾ നട്ടു വളർത്താൻ തുടങ്ങിയത്. ഇപ്പോൾ വീട്ടുപറമ്പ് മുഴുവൻ ഒരു നഴ്സറിയായിരിക്കുകയാണ്. കൂടെ ജൈവവള വിൽപനയുമുണ്ട്. കൂടുതലും കോളിഫ്ലവറും, കേബേജുമാണ് കൃഷി ചെയ്യുന്നതെങ്കിലും കൂടെ മറ്റു പച്ചക്കറികളുമുണ്ട്. കുടുംബശ്രീ മിഷൻറെ ഉദ്യോഗസ്ഥർ ടെറസിൽ ചെയ്ത പച്ചക്കറി കൃഷി കണ്ട് റിവോൾവിംഗ് ഫണ്ടായി 50000, രൂപ അനുവദിച്ചതാണ് നഴ്സറി തുടങ്ങാൻ പ്രേരണയായത്. . തുടർന്ന് കുറ്റിക്കുരുമുളക്, കുള്ളൻ തെങ്ങ്, മാവ്, പ്ലാവ് വിവിധയിനം പൂച്ചെടികൾ, അലങ്കാരച്ചെടികൾ എന്നിവയ്ക്ക് പുറമെ ഇവയ്ക്ക് ആവശ്യമായ ജൈവവളങ്ങൾ, ജൈവകീടനാശിനികളും നിർമ്മിച്ചു തുടങ്ങി. കൃഷിഭവന്റെ സഹായത്തോടെ മഴക്കാലത്തും പച്ചക്കറി ചെയ്യാനാവശ്യമായ രണ്ടു മഴ മറ യൂണിറ്റും സബ്സിഡിയോടെ ലഭിച്ചു. തുടർന്ന് കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും 60,000രൂപ റിവോൾവിംഗ് ഫണ്ടായി വള നിർമാണ യൂണിറ്റ് തുടങ്ങാനും ലഭിച്ചു. അതോടെ ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് വളം നിർമ്മിക്കാനും തുടങ്ങി. ചെടി വാങ്ങാൻ വരുന്നവർ ആവശ്യത്തിനുള്ള വളവും വാങ്ങിക്കും. ഭാര്യ രമ്യയും, മകനായ ദൈവികും കൃഷിക്ക് പ്രോത്സാഹനവുമായി രംഗത്തുണ്ട്. ചെടി പരിപാലനവും വള നിർമ്മാണവും നടത്താൻ 2 തൊഴിലാളികൾ വേറെയുമുണ്ട്. കുടുംബശ്രീ യൂണിറ്റ് വാട്സപ്പ് കൂട്ടായ്മയിലൂടെ ഷിജിത്തിന്റെ നഴ്സറിതേടി വരുന്നവർ ഇപ്പോൾ ഏറുകയാണ്. 15000 മുതൽ 20,000 വരെ മാസ വരുമാനം ലഭിക്കുന്നതായി ഷിജിത്ത് പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് 8921290047 നമ്പറിൽ ബന്ധപ്പെടാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha