തിരുവനന്തപുരം : ക്രിസ്മസ്, പുതുവർഷക്കാലത്തെ മദ്യ വില്‍പ്പനയിൽ സംസ്ഥാനത്ത് റെക്കോഡ് വർദ്ധന. വെറും 10 ദിവസത്തെ (ഡിസംബർ 22 മുതൽ 31 വരെ ) കണക്കുകളിൽ 600 കോടിയുടെ മദ്യമാണ് മലയാളികൾ കുടിച്ചത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 523 കോടിയുടെ മദ്യമാണ് വിറ്റത്. ബാറുകൾ, ബിവറേജസ്, കൺസൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവയിലെ കണക്കാണിത്.
പുതുവർഷത്തലേന്ന് 89.12 കോടിയുടെ മദ്യമാണ് ബിവറേജസ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. ക്രിസ്മസ് തലേന്നും മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായിരുന്നു. 51.65 കോടിയുടെ വില്പയാണ് ബിവറേജസിന്റെ ഔട്ട്ലെറ്റുകളിലുണ്ടായത്.
കഴിഞ്ഞ വർഷത്തേക്കാൾ 4.11 കോടി രൂപയുടെ അധിക വില്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് എറണാകുളം നെടുമ്പാശേരി ഔട്ട്ലെറ്റിലാണ്, 63.28 ലക്ഷം രൂപ. ക്രിസ്മസ് തലേന്ന് ബിറവേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും വെയർ ഹൗസുകളിലുമായി 71.51 കോടിയുടെ മദ്യം വിറ്റു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു