ആലക്കോട്, കരുവൻചാൽ, മണക്കടവ് പാലങ്ങൾ പുതുക്കിപ്പണിയണം; മുഖ്യമന്ത്രിക്ക് നിവേദനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട്: കാർഷിക മേഖലയിൽ മാറ്റങ്ങൾ വരുത്തുകയും വികസനരംഗത്ത് ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങളും നിർദേശങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം. ആലക്കോട് പഞ്ചായത്ത് മുൻ പ്രസിഡൻറ് അജിത്ത് രാമവർമ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ കണ്ണൂർ വിമാനത്താവുമായി ബന്ധപ്പെട്ട ഗതാഗതസൗകര്യ വർധനയ്ക്ക്‌ മലയോര ഹൈവേ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർഥിച്ചു. ഇതിനായി ആലക്കോട്, കരുവൻചാൽ, മണക്കടവ് പാലങ്ങൾ പുതുക്കിപ്പണിയണം. ആലക്കോട്-കാപ്പിമല-പൈതൽമല റോഡ് പുനർനിർമിക്കുകയും വിനോദ സഞ്ചാരികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം.
2005-10 വർഷത്തിൽ സർക്കാർ 71 ലക്ഷം രൂപ ചെലവിൽ ടാറിട്ടിരുന്നെങ്കിലും ഇപ്പോൾ റോഡ് കാൽനടക്കുപോലും പറ്റാത്ത നിലയിലാണ്.

ഇതുമൂലം വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലാണ്. പൂർണമായും കാർഷിക മേഖലയായ മലയോരത്ത് ശാസ്ത്രീയ കൃഷിരീതികൾ കർഷകർക്ക് പ്രയോജനപ്പെടുത്തുക, നൂതന സംഭരണ വിതരണ മേഖല കർഷകർക്ക് പ്രയോജനപ്പെടുത്തുക തുടങ്ങി വിവിധ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് രേഖാമൂലം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha