ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





പത്തനംതിട്ട: ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു . മേല്‍ശാന്തിയുമായി സമ്പർക്കത്തില്‍ വന്ന മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത് .

കഴിഞ്ഞദിവസം നടത്തിയ കോവിഡ് റാപ്പിഡ് ടെസ്റ്റിലാണ് മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്നുപേര്‍ ഉള്‍പെടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മേല്‍ശാന്തിയും അദ്ദേഹത്തോട് ഒപ്പമുളള ഉപകര്‍മികളുമടക്കം ഏഴുപേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.


മേല്‍ശാന്തിയുള്‍പ്പടെയുളളവര്‍ ക്വാറന്റൈനില്‍ ആണെങ്കിലും ചടങ്ങുകള്‍ക്കോ നിത്യപൂജക്കോ തടസവുമുണ്ടാകില്ല. മകരവിളക്ക് സാഹചര്യമാണെങ്കില്‍ കൂടി സന്നിധാനവും നിലയ്ക്കല്‍ ഉള്‍പ്പെടുന്ന മേഖലയും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കണം എന്നൊരു ശുപാര്‍ശ സന്നിധാനം, നിലക്കല്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha