കോളജുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 31 December 2020

കോളജുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍മാസങ്ങള്‍ക്ക് ശേഷം കോളജുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. പ്രവര്‍ത്തി സമയം നീട്ടിയതും ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയതിനെതിരെയുമാണ് കെപിസിടിഎയുടെ പ്രതിഷേധം.

കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലു മുതല്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ക്ലാസുകള്‍. ഇതിന് പുറമെ ശനിയാഴ്ചയും പ്രവര്‍ത്തി ദിനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെയാണ് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്ത് എത്തിയത്. നിലവിലെ സമയക്രമം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ദുരിതത്തിലാക്കുമെന്നാണ് അധ്യാപകരുടെ വാദം.

പുതു വര്‍ഷ ദിനത്തില്‍ അവധി എടുത്ത് പ്രതിഷേധിക്കാനാണ് കെപിസിടിഎയുടെ തീരുമാനം. സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാത്ത പക്ഷം ശനിയാഴ്ചകളിലെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog