കുവൈത്തിൽ വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന ഉത്തരവ് നാളെ മുതൽ നടപ്പിലാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
കുവൈത്തിൽ സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള വിദേശികൾക്ക് അറുപതു വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും. ഉത്തരവ് നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മാൻ പവർ അതോറിറ്റി വ്യക്തമാക്കി

ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടു പിടിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് മാൻ പവർ അതോറിറ്റി വിദേശികളുടെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 2018ൽ നടപ്പാക്കിയ തൊഴിൽ നിയമത്തിലെ 29ആം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയാണ് അതോറിറ്റി മേധാവി അഹമ്മദ്‌ അൽ മൂസ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ചു ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികൾക്ക് പ്രായം അറുപതോ അതിൽ കൂടുതലോ ആണെങ്കിൽ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ല.

ജനുവരി ഒന്ന് മുതൽ നിയമം കർശനമായി നടപ്പാക്കാനുള്ള നീക്കത്തിലാണ് മാൻ പവർ അതോറിറ്റി. 60 വയസ്സുകഴിഞ്ഞവർക്കു തൊഴിൽ പെർമിറ്റ് പുതുക്കി ലഭിക്കില്ലെങ്കിലും കുടുംബാംഗം സ്പോൺസർ ചെയ്യാനുണ്ടെങ്കിൽ ആശ്രിത വിസയിൽ രാജ്യത്ത് തങ്ങാൻ അനുവദിക്കും. അല്ലാത്തവർ പ്രവാസം അവസാനിപ്പിച്ചു മടങ്ങേണ്ടി വരും. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് തിരിച്ചടിയാണ് പ്രായപരിധി നിയമം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha