ബവ് ക്യു’ ആപ്പ് ടോക്കൺ വഴിയുള്ള മദ്യവില്പന അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 31 December 2020

ബവ് ക്യു’ ആപ്പ് ടോക്കൺ വഴിയുള്ള മദ്യവില്പന അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം : മദ്യം വാങ്ങാനുള്ള ബവ് ക്യു ആപ് പൂർണമായും നിർത്തലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബവ് ക്യു ആപ് ഇല്ലെങ്കിലും മദ്യം നൽകാൻ കോർപറേഷൻ ഔട്‍ലറ്റുകൾക്ക് സർക്കാർ വാക്കാൽ നിർദേശം നൽകി.


മദ്യം പാഴ്സലായി വിൽപന പൂർണമായു ഔട്‍ലറ്റുകളിലേക്ക് വന്നതോടെ ബവ് ക്യു ആപ് വേണ്ടെന്നു ബവ് കോ സർക്കാരിനെ അറിയിച്ചു.ആപ്പുമായി മുന്നോട്ടു പോയാൽ ഔട്‍ലറ്റുകളിൽ ഉപഭോക്താക്കൾ കുറയുമെന്നും ഇതു ബാറുകാർക്ക് സഹായകരമാകുമെന്നുമാണ് ബെവ്‌കോ വാദം.എന്നാൽ ക്രിസ്മസ്, പുതുവൽസര തിരക്ക് കൂടി കഴിഞ്ഞാൽ ആപ്പിൽ നിന്നു പിൻമാറാമെന്നാണ് സർക്കാർ തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog