പയ്യന്നൂരിൽ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

പയ്യന്നൂരിൽ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സും കാനായി കാനം സ്വദേശിയുമായ കെ.എസ് അനുമോള്‍(21)ആണ് മരിച്ചത്. എട്ടു മാസം മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അന്നൂര്‍ സ്വദേശി അശ്വിനുമായി നടന്ന പ്രേമ വിവാഹത്തെ തുടര്‍ന്ന് കേളോത്തെ വാടക ക്വാര്‍ട്ടേസില്‍ താമസിച്ചു വരികയാണ്. ഇന്നു രാവിലെയോടെയാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അശ്വിന്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മരിച്ചതെന്നും കാരണം വ്യക്തമല്ലെന്നും പയ്യന്നൂര്‍ പോലീസ് പറഞ്ഞു. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാനത്തെ സതീശന്റെയും രാധയുടെയും മകളാണ്. സുസ്മിത ഏക സഹോദരിയാണ്. പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം എരമത്ത് സംസ്‌കാരം നടക്കും....

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog