ഇരിക്കൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടോദ്ഘാടനം ചെയ്തു :- - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

ഇരിക്കൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടോദ്ഘാടനം ചെയ്തു :-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഇരിക്കൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് നിർമ്മിച്ച ബഹുനില മന്ദിരത്തിൻ്റെയും അടൽ ടിങ്കറിങ്ങ് ലാബിൻ്റെയും ഉൽഘാടനം നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈനിൽ നടന്ന പരിപാടികൾ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, വിവിധ മന്ത്രിമാർ, കെ സുധാകരൻ എംപി, കെ സി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് എന്നിവർ ഓൺ ലൈനിൽ പങ്കാളികളായി. തുടർന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി അനസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി രാജീവൻ, അബ്ദുൽ ഖാദർ, സി വി എൻ യാസിറ, പ്രിൻൻസിപ്പൽ സി റീന, ഹൈഡ്മാസ്റ്റർ ഐ ആർ മനോജ്, പി ടി എ പ്രസിഡണ്ട് കെ ടി അബ്ദുൽ കരീം എന്നിവർ പങ്കാളികളായി. പതിനാറ് ക്ലാസ്സ് മുറികൾ, സ്റ്റാഫ് മുറികൾ, ഓഫീസ്, 6 ടോയിലറ്റ് ക്ലോപ്ലക്സ് എന്നിവ അടങ്ങിയതാണ് 4 കോടി ചെലവിൽ പണി പൂർത്തിയാക്കിയ പുതിയ കെട്ടിടം.കേന്ദ്രഫണ്ടുപയോഗിച്ച് തയ്യാറാക്കിയ അത്യാധുനിക അടൽ ടിങ്കറിങ്ങ് ലാബും പുതിയ കെട്ടിടത്തിൽ സജ്ജമായി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog