ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരിട്ടി സ്വദേശി പിടിയിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരിട്ടി സ്വദേശി പിടിയിൽ

ഇരിട്ടി: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരിട്ടി സ്വദേശി അറസ്റ്റിലായി. ഇരിട്ടി റേഞ്ച്  എക്‌സൈസ് ഇൻസ്‌പെക്ടർ ഷാബു.സി യും സംഘവും ചേർന്നാണ് പിടികൂടിയത്. പയഞ്ചേരി വികാസ് നഗറിലെ വയൽ പീടികയിൽ വീട്ടിൽ വി.പി. ഷെരീഫ് (32 ) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ഒരു കിലോ 150 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കണ്ണൂർ ഐ ബി  പ്രിവന്റീവ് ഓഫീസർ ഒ .അബ്ദുൾ നിസാറിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കീഴൂർ കുന്നിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.    ഇരിട്ടി റേഞ്ച്  എക്‌സൈസ് ഇൻസ്‌പെക്ടറെ കൂടാതെ   പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ്‌, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ .അബ്ദുൾ നിസാർ, സി ഇ ഒ  മാരായ കെ. രമീഷ്, ബാബുമോൻ ഫ്രാൻസിസ്, സന്ദീപ് ഗണപതിയാടൻ,  എക്‌സൈസ് ഡ്രൈവർ കെ.ടി. ജോർജ്ജ് എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog