മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ആദരസൂചകമായി ദീപാലംകൃതമായി ബുര്‍ജ് ഖലീഫ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ആദരസൂചകമായി ദീപാലംകൃതമായി ബുര്‍ജ് ഖലീഫ

Burj Khalifa lights up in honour of Mahatma Gandhi's 151st birth anniversaryബുര്‍ജ് ഖലീഫയിലൊരുക്കിയ പ്രത്യേക എല്‍ഇഡി ഷോ

ദുബായ്: മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 151-ാം ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രത്യേക ദീപാലങ്കാരമൊരുക്കി. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായാണ് അംബരചുംബിയിൽ എൽഇഡിഷോ സജ്ജമാക്കിയത്.ഈ ലോകത്ത് എന്ത് മാറ്റം വന്നുകാണാൻ ആഗ്രഹിക്കുന്നുവോ അതാകുക'- ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ അനശ്വരമായ വാക്കുകൾ, അദ്ദേഹത്തിന്റെ ജീവിതയാത്രയോടുള്ള ആദരസൂചകമായും അദ്ദേഹത്തിന്റെ 151-ാം പിറന്നാളാഘോഷ ഭാഗമായുമാണ് ബുർജ് ഖലീഫ ദീപാലംകൃതമായിരിക്കുന്നത്. ബുർജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റർ കുറിച്ചു.

അഹിംസാദിനം കൂടിയായാണ് ഗാന്ധിജയന്തി ആഘോഷിക്കുന്നത്. വൈഷ്ണവ ജന എന്നാരംഭിക്കുന്ന ഗാന്ധിജിയുടെ പ്രശസ്ത ഭജനോട് കൂടിയായിരുന്നു ദുബായ് കോൺസുലേറ്റിന്റെ ഗാന്ധിജയന്തി ആഘോഷങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചത്. ആഘോഷങ്ങളുടെ ലൈവ് സ്ട്രീമിങ്ങും കോൺസുലേറ്റ് ഒരുക്കിയിരുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog