കണ്ണൂർ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരണപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
സലാല: കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവൻ വീട്ടിൽ മുഹമ്മദ് ഷാനിഫ് (28) വാഹനാപകടത്തിൽ മരിച്ചു. സലാലക്കടുത്ത് മിർബാത്തിൽ വെച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഒരു ബംഗ്ളാദേശ് സ്വദേശിയും മരിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വദേശി പൗരൻ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് അപകടം നടന്നത്. കഴിഞ്ഞ നാല് വർഷമായി സലാലയിലുള്ള ഇദ്ദേഹം മിർബാത്തിൽ ഫുഡ്സ്റ്റഫ് ഷോപ്പ് നടത്തി വരികയായിരുന്നു .ഭാര്യ ഷറഫുന്നിസ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടികൾ നടന്നു വരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha