സന്നദ്ധ രക്തദാന ദിനാചരണം നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

സന്നദ്ധ രക്തദാന ദിനാചരണം നടത്തിബ്ലഡ് ഡൊണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ 8 വനിതകൾ ഉൾപ്പെടെ 25 പേർ രക്തം ദാനം ചെയ്തു. എല്ലാ രക്തദാതാക്കളെയും ഉപഹാരം നൽകി ആദരിച്ചു.
രക്തദാന ദിനാചരണം സഹകരണ ആശുപത്രി ബ്ലഡ് ബാങ്ക് ചീഫ് ടെക്നീഷ്യൻ എസ്.ഗോപകുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡൊണേഴ്സ് കേരള താലൂക്ക് ജനറൽ സെക്രട്ടറി അനൂപ് സുശീലൻ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ റഷീദ് നണിച്ചേരി, അജീഷ് തടിക്കടവ്, പി.രാജേഷ്, സലിം പടപ്പേങ്ങാട്, നിഖിൽ തവറൂൽ, ശരണ്യ തെക്കേൽ എന്നിവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog