ബൈക്കിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവ് സഹിതം രണ്ടു യുവാക്കളെ പേരാവൂർ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

ബൈക്കിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവ് സഹിതം രണ്ടു യുവാക്കളെ പേരാവൂർ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു.

 




കൊട്ടിയൂർ പാമ്പറപ്പാൻ സ്വദേശികളായ കരിമ്പനാൽ വീട്ടിൽ ജപ്പൻ  എന്ന കെ. അഭിജിത്ത് (28 ), ചാരുവേലിൽ വീട്ടിൽ സി.എഫ്. മിഥുൻ (27 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 2 കിലോ 200 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ എൽ 59 എച്ച് 5332 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു. 
  എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം.പി. സജീവന്  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് പാമ്പറപ്പാൻ ടൗണിൽ വച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവു സംഘത്തെ പിടികൂടാനായത്. 
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച്  മേഖലയിൽ വില്പന നടത്തുന്നതിലെ മുഖ്യകണ്ണികളാണ് ഇവർ എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. . കുറച്ചു കാലമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇരുവരും കർണ്ണാടകയിലെ ബൈരക്കുപ്പയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് പിടിയിലായത്. വിപണിയിൽ അര ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നു പിടികൂടിയത്.  ഈ സംഘത്തിലെ മറ്റു ചില കണ്ണികൾ കൂടി എക്സൈസിന്റെ നിരീക്ഷണ വലയത്തിലാണ്.    
പ്രിവന്റീവ് ഓഫീസർമാരായ എം. പി. സജീവൻ, എൻ. പത്മരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, വി.എൻ. സതീഷ്, പി.എസ്. ശിവദാസൻ, കെ.ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.കെ. അമൃത, എക്സൈസ് ഡ്രൈവർ എം. ഉത്തമൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog