നിരോധനാഞ്ജ ലംഘിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

നിരോധനാഞ്ജ ലംഘിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog