ആറളം ഫാം ഹയർ സെക്കൻഡറിയിൽ അഞ്ചുകോടിയുടെ വികസനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

27Sep2020ഭെൽ പ്രതിനിധിസംഘം ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിൽ പരിശോധന നടത്തുന്നു

ഇരിട്ടി: ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള 90 ശതമാനത്തോളം വിദ്യാർഥികൾ പഠിക്കുന്ന ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അഞ്ചുകോടിയുടെ പശ്ചാത്തലവികസനം നടപ്പാക്കാൻ ഭെൽ പ്രതിനിധിസംഘം സ്കൂളിൽ പരിശോധന നടത്തി. കെ.കെ. രാഗേഷ് എം.പി. മുൻകൈയെടുത്ത്‌ തയ്യാറാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം.

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ജനറൽ മാനേജർ ദിവ്യ രംഗനാഥ്, അസിസ്റ്റന്റ് മാനേജർ ശശിഭൂഷൺ, നിർമതികേന്ദ്രം തലശ്ശേരി എൻജിനീയർ ശ്രീനാഥ്, കെ. ജെ.അഷിൻ എന്നിവരാണ് സ്കൂളിലെത്തിയത്. എം.പി. മുൻകൈയെടുത്താണ് 40 കോടി രൂപയുടെ ആറളം ഗോത്ര റീച്ചിങ് അവന്യൂ (അഗോറ) എന്ന പേരിൽ പദ്ധതിയുടെ രൂപരേഖയുണ്ടാക്കിയത്. എം.പി.യുടെ പ്രദേശിക വികസനഫണ്ടിൽനിന്ന് രണ്ടര കോടിയും കിഫ്ബി ഒരുകോടിയും ജില്ലാ പഞ്ചായത്ത് രണ്ടുകോടിയും നേരത്തെ ഇതിനായി വകയിരുത്തിയിരുന്നു.

പ്രഥമാധ്യാപിക എൻ.സുലോചന, പി.ടി.എ. പ്രസിഡന്റ് കെ.ബി.ഉത്തമൻ, അധ്യാപിക രാഖി രാജ്, നിഷ എന്നിവർ ഭെൽ പ്രതിനിധികളെ സ്കൂൾ വികസന കാര്യങ്ങൾ ബോധ്യപ്പെടുത്തി. പദ്ധതിക്കും അനുബന്ധ വികസനത്തിനുമായി ആറളം ഫാമിങ് കോർപ്പറേഷൻ 25 ഏക്കർ സ്ഥലം വിട്ടുനൽകിയിരുന്നു. ജില്ലയിൽ ആദിവാസി മേഖലയിൽ മികച്ചനിലയിൽ പ്രവർതിക്കുന്ന സ്കൂളാണ് ആറളം ഫാം ജി.എച്ച്.എസ്.എസ്. ഒരു ഘട്ടത്തിൽ അനാദായകരമെന്ന് മുദ്രകുത്തി അടച്ചുപൂട്ടാൻ നിശ്ചിയച്ച ഫാം ഗവ. യു.പി. സ്കൂളാണ് ഹയർ സെക്കൻഡറിവരെ എത്തിനില്ക്കുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha