ചെലവുകുറഞ്ഞ സാനിറ്റൈസർ യൂണിറ്റ് നിർമിച്ച് പോളി വിദ്യാർഥി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

27Sep2020മട്ടന്നൂർ ഗവ. പോളിടെക്നിക്‌ വിദ്യാർഥി പി.അനുരാഗ് രൂപകല്പനചെയ്ത ഹാൻഡ് സാനിറ്റൈസർ യൂണിറ്റ് പ്രിൻസിപ്പൽ ഷരീഫ് ഹുസൈന് കൈമാറുന്നു

മട്ടന്നൂർ: നൂതന സാങ്കേതികവിദ്യയിലൂടെ ചെലവുകുറഞ്ഞ ഹാൻഡ് സാനിറ്റൈസർ യൂണിറ്റ് രൂപകല്പനചെയ്ത് മട്ടന്നൂർ ഗവ. പോളിടെക്നിക്‌ കോളേജ് വിദ്യാർഥി. മൂന്നാംവർഷ ഇൻസ്ട്രുമെന്റേഷൻ വിദ്യാർഥിയായ പി.അനുരാഗാണ് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ യൂണിറ്റ് നിർമിച്ചത്.

റീചാർജബിൾ ബാറ്ററിയുടെ സഹായത്തോടെ ഇൻഫ്രാറെഡ് രശ്മിയുപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണ് ഇതിൽ പരീക്ഷിച്ചത്. ചെലവ്‌ കുറഞ്ഞതും ലഘുവായതുമായ ഉപകരണം കൈകാര്യം ചെയ്യാൻ എളുപ്പമാണ്. യൂണിറ്റ് ഒരു ബേക്കറിയിൽ സ്ഥാപിച്ചതിനെത്തുടർന്ന് ചെന്നൈയിൽനിന്നടക്കം വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഓർഡറുകൾ വന്നുകൊണ്ടിരിക്കുകയാണ്. പാനൂർ മൊകേരി സ്വദേശിയാണ് അനുരാഗ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha