ഒന്നാം വർഷ ബിരുദ ബിരുദാനന്തര ക്ലാസുകൾ നവംബർ ഒന്നു മുതൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


​ന്യൂഡ​ൽ​ഹി: ഒ​ന്നാം​വ​ർ​ഷ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 2020- 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ യു.​ജി.​സി പു​റ​ത്തി​റ​ക്കി.

ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ധ്യ​യ​നം ഓ​ഫ് ലൈ​ൻ ആ​യോ ഓ​ൺ​ലൈ​നാ​യോ ഇ​വ ര​ണ്ടും ആ​യോ ന​ട​ത്താ​മെ​ന്നും​ യു.​ജി.​സി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഷ്​​ട​മാ​യ അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ നി​ക​ത്താ​ൻ ആ​ഴ്​​ച​യി​ൽ ആ​റു ദി​വ​സം ​പ്ര​വൃ​ത്തി ദി​ന​മാ​ക്ക​ണം. മ​റ്റ്​ അ​വ​ധി ദി​ന​ങ്ങ​ളും വെ​ട്ടി​ക്കു​റ​ച്ചു.

ലോ​ക്​​ഡൗ​ൺ ക​ണ​ക്കി​​ലെ​ടു​ത്ത്​ ന​വം​ബ​ർ 30വ​രെ അ​ഡ്മി​ഷ​ൻ റ​ദ്ദാ​ക്കു​ക​യോ കോ​ള​ജ്​ മാ​റു​ക​യോ ചെ​യ്താ​ൽ പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് മു​ഴു​വ​ൻ ഫീ​സും തി​രി​കെ ന​ൽ​ക​ണ​മെ​ന്ന്​ അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ്​ പൊ​ഖ്​​റി​യാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

●ഒ​ക്ടോ​ബ​ർ 31ന​കം പ്ര​വേ​ശ​നം പൂ​ർ​ത്തീ​ക​രി​ക്ക​ണം

●ഒ​ന്നാം​വ​ർ​ഷ ക്ലാ​സു​ക​ൾ ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും

●മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് ഏ​ഴു വ​രെ പ​രീ​ക്ഷാ ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി അ​വ​ധി

●മാ​ർ​ച്ച് എ​ട്ടു മു​ത​ൽ 26 വ​രെ പ​രീ​ക്ഷ.

●മാ​ർ​ച്ച് 27 മു​ത​ൽ 2021 ഏ​പ്രി​ൽ നാ​ലു വ​രെ സെ​മ​സ്​​റ്റ​ർ അ​വ​ധി

●അ​ടു​ത്ത സെ​മ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ ഏ​പ്രി​ൽ അ​ഞ്ചി​ന്

●ര​ണ്ടാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷാ ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ അ​വ​ധി

●ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തു മു​ത​ൽ 21 വ​രെ പ​രീ​ക്ഷ.

●ആ​ഗ​സ്​​റ്റ്​ 22 മു​ത​ൽ 29 വ​രെ സെ​മ​സ്​​റ്റ​ർ അ​വ​ധി.

*ക​ല​ണ്ട​റി​ൽ അ​ന്തി​മ​തീ​രു​മാ​നം 24നു ​ശേ​ഷം*

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ‌​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​വും ഫ​ല​പ്ര​ഖ്യാ​പ​ന​വും സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​യി​ൽ കേ​സ്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വൈ​ബ്സൈ​റ്റി​ൽ​നി​ന്ന് മാ​റ്റി.

കേ​സി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യ​തി​നു ശേ​ഷ​മേ ഔ​ദ്യോ​ഗി​ക​മാ​യി അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രൂ. പ്ര​വേ​ശ​ന​വും ഫ​ല​പ്ര​ഖ്യാ​പ​ന​വും സം​ബ​ന്ധി​ച്ച് സി.​ബി.​എ​സ്.​ഇ​യും യു.​ജി.​സി​യും കൂ​ട്ടാ​യ തീ​രു​മാ​ന​മെ​ടു​ത്ത് കോ​ട​തി​യെ 24ന് ​മു​മ്പ്​ അ​റി​യി​ക്കാ​നാ​ണ് ജ​സ്​​റ്റി​സ്​ എ.​എം.​ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

*കേ​ര​ള​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങാം*

പു​തി​യ അ​കാ​ദ​മി​ക ക​ല​ണ്ട​ർ പ്ര​കാ​രം കേ​ര​ള​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ പ്ര​യാ​സ​മി​ല്ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ അ​റി​യി​ച്ചു.

കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ർ തു​ട​ങ്ങി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ല്ലാം പ്ര​വേ​ശ​ന ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്കി ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന്​ മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha