മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനുമായ സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 September 2020

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനുമായ സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു


 
കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പ്രതിസന്ധി ഘട്ടത്തില്‍ കെ.എം മാണിക്കൊപ്പം നിന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനോടൊപ്പം ചേര്‍ന്നു. നിലവില്‍ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ആണ്.

 
 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog