വെൽഫയർ പാർട്ടി രാജ്യത്തെ പട്ടിണിയിലാക്കുന്ന കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാർലമെൻ്റിലും രാജ്യ സഭയിലും ചർച്ച പോലും ചെയ്യാതെ പാസ്സാക്കിയ കാർഷിക ബില്ലുകൾ കർഷകരെ മരണത്തിലേക്ക് തള്ളി വിടുന്നതും ജന വിരുദ്ധവുമാണ്  താങ്ങു വിലയെ കുറിച്ച് പ്രതി പാദിക്കാതെ, സംഭരണത്തിലും വിൽപനയിലും സർക്കാറിന് നിയന്ത്രണമില്ലാത്ത ബിൽ കുത്തക മുതലാളിമാരെ സഹായിക്കാനുള്ളതാണെന്ന് കർഷക  ബില്ലിനെതിരെ വെൽഫയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കുറുവ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട്  കണ്ണൂർ ജില്ല സെക്രട്ടറി സാജിദ ഷജീർ പറഞ്ഞു.ബിൽ നിലവിൽ വരുന്നതോടു കൂടി റേഷൻ സംവിധാനം അവതാളത്തിലാവുകയും അത് രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുമെന്നും അദ്ധേഹം പറഞ്ഞു കുറുവ ഡിവിഷൻ കമ്മിറ്റി ട്രഷറർ കെ കെ ബഷീർ പ്രതീകാത്മകമായി  ബില്ലിന് തീ കൊളുത്തി . ഡിവിഷൻ കമ്മിറ്റി പ്രസിഡണ്ട് ശോഭിത , സെക്രട്ടറി സൽമാൻ, അംഗങ്ങളായ ഫഹീം മുസ്തഫ എന്നിവർ  നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha