കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു; കാസര്‍കോട് സ്വദേശി പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു; കാസര്‍കോട് സ്വദേശി പിടിയില്‍

Gold seized from karipur airport
  

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടിച്ചു. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 17 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണവുമായെത്തിയ കാസർകോട് സ്വദേശി ഖാദറാണ് പിടിയിലായത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ബുധനാഴ്ച പുലർച്ചെയാണ് സ്വർണം പിടികൂടിയത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്.

ഹാൻഡ്ബാഗേജിനോട് ചേർന്നുള്ള കാർഡ്ബോർഡിനുള്ളിൽ ഫോയിൽ രൂപത്തിലാണ് കടത്താൻ ശ്രമിച്ചത്.

കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പിടിയിലായ ഖാദർ.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog