പരിസ്ഥിതി ലോല മേഖല കരടു വിജ്ഞാപനത്തിനെതിരേ കെ സി വൈ എം ചുങ്കക്കുന്ന് മേഖല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

പരിസ്ഥിതി ലോല മേഖല കരടു വിജ്ഞാപനത്തിനെതിരേ കെ സി വൈ എം ചുങ്കക്കുന്ന് മേഖല

കേളകം: ആറളം, കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് എന്നീ മേഖലകൾ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കുവാൻ പോകുന്ന സാഹചര്യത്തിൽ . കർഷകരുടെ ജീവിതം ദുരിതാവസ്ഥയിലാക്കുന്ന കാട്ടു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനും വിവിധ സമര പരിപാടികൾക്ക് രൂപം നൽകും എന്ന് മേഖല സമിതി അറിയിച്ചു.
         ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി   ലോല മേഖലയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിട്ടും സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നതു ദൗർഭാഗ്യകരാമെന്നും സമിതി പറഞ്ഞു. 
       വനവും വന്യജീവികളെ സംരക്ഷിക്കുക തന്നെ വേണം. അതിന്റെ പേരിൽ ജനജീവിതം ദുരിതത്തിലാക്കുന്നത് അനീതിയാണ്. ഇഷ്ടമുള്ള കൃഷി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് കർഷകരുടെ പൗരവകാശത്തിനെ മേലുള്ള കടന്നുകയറ്റമാണ്.
           വന്യജീവിക്കളുടെ ആക്രമണം , കാർഷിക വിളക്കളുടെ വിലക്കുറവ്, ഉൽപാദന കുറവ്, കോവിഡ് - 19 വ്യാപനം തുടങ്ങിയായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയിലാണ് കർഷക വിരുദ്ധമായ ബഫർ സോൺ പ്രഖ്യാപനവും വന്നിട്ടുള്ളത് ഇതിനെ ശക്തമായി പ്രതിരോധിക്കും.
ചുങ്കക്കുന്ന് ഫാത്തിമ മാത പള്ളിയിൽ വെച്ച് നടന്ന യോഗത്തിൽ ഡയറക്ടർ ജോയി തുരുത്തേൽ , ആനിമേറ്റർ സിസ്റ്റർ നോയൽ മരിയ SABS ,പ്രസിഡന്റ് ബിനീഷ് മഠത്തിൽ , വൈസ് പ്രസിഡന്റ് ഷെറിൻ ബ്ലെസ്സൻ , സെക്രട്ടറി ജോഷൽ ഇന്തുക്കൽ , രുപത കോർഡിനേറ്റർ ഡെറിൻ കൊട്ടരത്തിൽ, വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ , ബിനിൽ മറ്റത്തിൽ, ബ്ലെസ്സൻ കട്ടിക്കുന്നേൽ, അലീന കുന്നുംപുറത്ത്, അലൻ ന്റീന മണിയംകാട്ടേൽ , എയ്ഞ്ചൽ തേങ്ങാ പ്പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog