സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇനിയും പലരുടെയും ഞെഞ്ചിടിപ്പ് ഉയരുമെന്ന് മുഖ്യമന്ത്രി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 September 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇനിയും പലരുടെയും ഞെഞ്ചിടിപ്പ് ഉയരുമെന്ന് മുഖ്യമന്ത്രി.gold smuggling case

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇനിയും പലരുടെയും ഞെഞ്ചിടിപ്പ് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഖുര്‍ആനെ വിവാദമാക്കിയത് എല്‍.ഡി.എഫ് അല്ല. എല്‍.ഡി.എഫ് മതഗ്രന്ഥത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലീം, ലീഗ് അടക്കമുള്ളവര്‍ മതഗ്രന്ഥത്തെക്കുറിച്ച് തെറ്റായി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അതിന്‍െ്‌റ വസ്തുത നാടിനെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. മുസ്ലീംലീഗ് നേതാക്കള്‍ക്ക് പോലും വിശുദ്ധഗ്രന്ഥത്തോട് വിപ്രതിപത്തി ഉണ്ടാവുകയാണ്. ലീഗ് നിലപാട് അവരെ പിന്തുണയ്ക്കുന്നവര്‍ പോലും അംഗീകരിക്കുന്നില്ല. ഒപ്പം നില്‍ക്കുന്നവര്‍ എതിരായപ്പോള്‍ സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. അതിനും അവര്‍ക്ക് കഴിയില്ലെന്നും നാട്ടുകാര്‍ ഇതൊക്കെ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖുര്‍ആനെ അനുകൂലിക്കുന്നവര്‍ തന്നെ അതിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചു എന്ന് പറഞ്ഞതാണ് പ്രശ്‌നം. മതഗ്രന്ഥം കൊണ്ടുവന്നത് മഹാകുറ്റമല്ല. അതിന്‍െ്‌റ പേരില്‍ സ്വര്‍ണ്ണം കടത്തിയെന്ന് പറഞ്ഞത് മുസ്ലീം ലീഗാണ്. ഖുര്‍ആന്‍ കള്ളക്കടത്തായി വന്നതെന്ന് പറയാനാകില്ല. കസ്റ്റംസ് ക്ലിയര്‍ ചെയ്ത് കോണ്‍സുലേറ്റില്‍ എത്തിയതാണ് വിതരണം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog