പാനൂർ പെരിങ്ങത്തൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 September 2020

പാനൂർ പെരിങ്ങത്തൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

പാനൂർ പെരിങ്ങത്തൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു 

തലശേരി   പാനൂർ നഗരസഭയിലെ പുളിയനമ്പ്രം അരയാക്കൂൽ പള്ളിക്ക് സമീപം കാസ്മി കുനിയിൽ അബ്ദുല്ല (57) കൊവിഡ് ബാധിച്ച് മരിച്ചു. കർണാടകയിലെ ഗംഗാവതിയിൽ പെട്രോൾ പമ്പ് നടത്തുന്ന അബ്ദുല്ലക്ക് അവിടെ വെച്ച് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. പത്ത് ദിവസമായി അവിടെ ചികിത്സ തുടരുന്നതിനിടയിൽ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് മരണപ്പെട്ടത്.പരേതരായ കാസ്മിക്കുനി അബൂബക്കർ ഹാജിയുടെയും, ഈരായിൻ്റ വിട ആസ്യ ഹജ്ജുമ്മയുടെയും മകനാണ്. മയ്യിത്ത് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം രാവിലെ എട്ടിന് പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഇതോടെ മേക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. രണ്ട് സമ്പർക്ക രോഗികളും രണ്ട് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ് മരിച്ചത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog