ഇന്ത്യൻ ഭരണഘടന ഇരിട്ടി താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലേക്കും. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 September 2020

ഇന്ത്യൻ ഭരണഘടന ഇരിട്ടി താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലേക്കും.


ഇരിട്ടി: ഗ്രന്ഥശാലാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്കിലെ എല്ലാ ഗ്രന്ഥശാലകൾക്കും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യൻ ഭരണഘടന സൗജന്യമായി നൽകും. ഇരിട്ടിയിലെ പ്രമുഖ അഭിഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ.കെ കെ മാത്യു വണ് ഗ്രന്ഥശാലകൾക്കായി ഭരണ ഘടന നൽകുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് കൈമാറി ഇരിട്ടിയിൽ വച്ച്  വിതരണോദ്ഘാടനം നടന്നു. താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ , പി രഘു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog