അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 September 2020

അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

 


ഭൂവനേശ്വര്‍: മക്കളെ നിരന്തരം മര്‍ദ്ദിച്ച അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഭുവനേശ്വരിലാണ് മക്കളുടെ അടിയേറ്റ് 40 കാരിയായ യുവതി കൊല്ലപ്പെട്ടത്. പോലിസ് റിപോര്‍ട്ട് അനുസരിച്ച് ബുധനാഴ്ച രാത്രി പുറത്തുനിന്ന് കുടിച്ച് ബോധം കെട്ട് വീട്ടിലെത്തിയ അമ്മയുമായി കുട്ടികള്‍ വഴക്കുകൂടി. അവര്‍ കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്തു. സഹികെട്ട മക്കള്‍ ഒരു പോളിത്തീന്‍ കവര്‍ മുഖത്ത് ചുറ്റി അമ്മയെ ശ്വാസം മുട്ടിക്കുകയും ഇരുമ്പുവടിയെടുത്ത് അടിച്ചു വീഴ്ത്തുകയും ചെയ്തു. താമസിയാതെ മരിച്ചു. പേടിച്ച കുട്ടികള്‍ അമ്മയെ കുളിമുറിയിലേക്ക് മാറ്റി വാതില്‍ പുറത്തുനിന്ന് പൂട്ടി വളര്‍ത്തുനായയുമായി പുറത്തുപോയി. അവര്‍ താമസിക്കുന്ന അപാര്‍ട്ട്‌മെന്റിന്റെ വാച്ച്മാനോട് അമ്മയെ ആരോ ആക്രമിച്ചുവെന്ന് കള്ളം പറയുകയും ചെയ്തു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലിസ് താമസിയാതെ കുട്ടികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പാണ് അമ്മയോടൊപ്പം കുട്ടികള്‍ ഈ അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. സ്ഥിരമായി കുടിച്ച് വീട്ടിലെത്തുന്ന അമ്മ കുട്ടികളെ മര്‍ദ്ദിക്കുകയും പതിവാണ്. സഹികെട്ട കുട്ടികള്‍ ഒരു വാക്ക് തര്‍ക്കത്തിന്റെ പ്രകോപനത്തില്‍ വടിയെടുത്ത് അടിച്ചുവീഴ്ത്തുകയായിരുന്നു. പിതാവിന് റൂര്‍ക്കിയിലാണ് ജോലിയെന്ന് പോലിസ് പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog