ഇന്ന് കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ രണ്ടുപേര്‍ മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 September 2020

ഇന്ന് കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ രണ്ടുപേര്‍ മരിച്ചു


കണ്ണൂര്‍: ഇന്ന് കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ രണ്ടുപേര്‍ മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്ബ് സ്വദേശി സത്യന്‍(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച സത്യനെ പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്ന സത്യന്‍ ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.

ഹംസയ്ക്കും കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ന്യുമോണിയ ബാധ ഉണ്ടായിരുന്നു. നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്‌നി രോഗങ്ങള്‍ക്കുമായി കഴിഞ്ഞ മാസം 9 ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഹംസയ്ക്ക് വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളുമുണ്ടായിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog