കോളയാട് നേച്ചോടി-തൃക്കടാരിപ്പൊയിൽ-മാലൂർ റോഡ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാലൂർ: കണ്ണൂർ വിമാനത്താവളവുമായി ബന്ധിപ്പിച്ച കോളയാട് നേച്ചോടി-തൃക്കടാരിപ്പൊയിൽ-മാലൂർ റോഡ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മട്ടന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ അനിതാ വേണു അധ്യക്ഷത വഹിച്ചു. കെ.സുധാകരൻ എം.പി, കെ.കെ.രാഗേഷ് എം.പി, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മുൻ എം.പി. പി.കെ.ശ്രീമതി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ശങ്കരൻ (കോളയാട്), ജിജി ജോയ് (പേരാവൂർ), പി.അശോകൻ (മാലൂർ), പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയർ എം.അശോക് കുമാർ, സുപ്രണ്ടിങ്‌ എൻജിനീയർ എ.മുഹമ്മദ്, എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോൺ തുടങ്ങിയവർ പങ്കെടുത്തു. 20 കിലോമീറ്റർ നീളമുള്ള റോഡിന് 18 കോടിയാണ് നിർമാണച്ചെലവ്. വയനാട് ഭാഗത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്താനുള്ള എളുപ്പവഴിയാണ് ഈ റോഡ്. വിമാനത്താവളം-മാലൂർ-കോളയാട് റോഡ് മന്ത്രി ജി.സുധാകരൻഉദ്ഘാടനം ചെയ്യുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha