ചെയർമാൻ സ്ഥാനം; കേരള കോണ്‍ഗ്രസില്‍ പോര് രൂക്ഷം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിൽ തർക്കം മൂർച്ഛിക്കുന്നു. പാർട്ടി ചെയർമാൻ പി ജെ ജോസഫാണെന്നു കാണിച്ച്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാം തിരഞ്ഞെടുപ്പു കമ്മീഷനു കത്തു നൽകിയതാണ് ഏറ്റവും ഒടുവിൽ തർക്കത്തിന് തിരികൊളുത്തിയത്. തിരഞ്ഞെടുപ്പു കമ്മീഷനു കത്തു കൊടുത്തത് പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് റോഷി അഗസ്റ്റിൻ എം എൽ എ പ്രതികരിച്ചു. കത്ത് നൽകിയത് ഗുരുതരമായ അച്ചടക്കലംഘനമാണ്. പി ജെ ജോസഫിനെ പോലെ ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ല. എങ്കിലും മാധ്യമങ്ങളിൽ വന്ന സ്ഥിതിക്ക് വിശ്വസിക്കുകയാണെന്നും റോഷി പറഞ്ഞു. ചെയർമാന്റെ താത്കാലിക ചുമതല ജോസഫിനാണെന്നു കാണിച്ച് നേരത്തെ തന്നെ ജോയ് എബ്രഹാം പാർട്ടി ഘടകങ്ങൾക്ക് സർക്കുലർ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി ചെയർമാൻ പി ജെ ജോസഫാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പു കമ്മീഷനും കത്തു നൽകുന്നത്. ഇതൊരു സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.എന്നാൽ വിഷയത്തെ കുറിച്ച് പരസ്യപ്രതികരണത്തിന് ജോസഫോ മറ്റു നേതാക്കളോ തയ്യാറായിട്ടുമില്ല. എന്നാൽ കത്ത് നൽകിയത് രാഷ്ട്രീയതീരുമാനമാണ് എന്ന വിലയിരുത്തലിലാണ് ജോസ് കെ മാണി വിഭാഗം. ചെയർമാൻ സ്ഥാനത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് ഔദ്യോഗികസ്വഭാവമുള്ളതാണെന്നാണ് ഇവർ കരുതുന്നത്. കാരണം ഇനി പാർട്ടിയിൽ ഒരു പിളർപ്പുണ്ടായാൽ ജോസഫിനൊപ്പം നിൽക്കുന്നവരാകും ഔദ്യോഗിക വിഭാഗം എന്ന് അറിയപ്പെടുക.ജോസ് കെ മാണിക്ക് ഒപ്പമുള്ളവർ വിമതവിഭാഗമായി പുറത്തുപോകേണ്ട സാഹചര്യം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കത്തിനെതിരെ മാണിപക്ഷത്തെ എം എൽ എമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും രംഗത്തെത്തിയിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha